33.4 C
Kottayam
Friday, April 26, 2024

CATEGORY

RECENT POSTS

മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ സന്ദേശം; കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പിനു പിന്നില്‍ നൈജീരിയന്‍ സംഘമാണെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്. പണമോ സേവനങ്ങളോ ആവശ്യപ്പെട്ട്...

പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്. ?p>കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെ ബിനീഷിനുമേല്‍ പുലി ചാടി...

ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഇന്ന്; കണ്ണുംനട്ട് ശാസ്ത്ര ലോകം

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് 4.15-നാണ് സൂപ്പര്‍ ഫ്‌ളവര്‍ മൂണ്‍ ഏറ്റവും വ്യക്തമായി ദൃശ്യമാവുക. പൗര്‍ണമി രാത്രിയായതിനാല്‍ ഇന്നത്തെ സൂപ്പര്‍മൂണിന് തിളക്കവും വലിപ്പവും കൂടുതലായിരിക്കും....

നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് ലാത്തി വീശി

കൊച്ചി: സ്വദേശത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകളത്ത് അതിഥി തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ന് രാവിലെയാണ് അതിഥി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് പ്രതിഷേധിച്ചത്. ഇവര്‍ക്ക് നേരെ പോലീസ് ലാത്തി...

കാശിയുടെ കെണിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍; ലാപ്‌ടോപ്പ് പരിശോധിച്ച പോലീസ് ഞെട്ടി, കെണിയില്‍ അകപ്പെട്ടവരില്‍ നടന്റെ മകളും

ചെന്നൈ: നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാശിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് 26 വയസ്സുള്ള നാഗര്‍കോവില്‍ സ്വദേശിയായ...

മലപ്പുറത്ത് പോസ്‌കോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മഞ്ചേരി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് നിന്ന് ചാടി പോക്സോ കേസ് പ്രതി ആത്മഹത്യായ്ക്ക് ശ്രമിച്ചു. സാരമായി പരിക്കേറ്റ ആലിക്കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് അയക്കുമെന്നാണ്...

മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് പത്തു പേര്‍ നിരീക്ഷണത്തില്‍, മുട്ട നല്‍കിയ കടകള്‍ അടപ്പിച്ചു

കോട്ടയം: തമിഴ്നാട്ടില്‍ നിന്നു മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയത്ത് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേര്‍ നിരീക്ഷണത്തില്‍. ഇയാള്‍ മുട്ട നല്‍കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകള്‍...

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാകും യാത്രാ പാസ് നല്‍കുക. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ...

ലോക്ക് ഡൗണില്‍ വീട്ടിലുണ്ടാക്കിയ ബിയര്‍ കുടിച്ച് ദമ്പതികള്‍ മരിച്ചു

നോര്‍ത്തേണ്‍ കേപ്പ്: ലോക്ക് ഡൗണില്‍ വീട്ടിലുണ്ടാക്കിയ ബിയര്‍ കുടിച്ച് ദക്ഷിണാഫ്രിക്കയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 42 വയസുകാരിയും 54 വയസുകാരനുമാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടു കുപ്പി ബിയര്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...

കോട്ടയം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

കോട്ടയം: കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23ന്...

Latest news