പത്തനംതിട്ട: വിവാദ യൂട്യൂബര്‍ രാജന്‍ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കില്‍ അത് അയാളുടെ തന്നെ പ്രവൃത്തികളുടെ ഫലമാണെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. വ്യക്തിഹത്യ നടത്തുന്ന ഇത്തരം വീഡിയോകള്‍ ചെയ്യുന്നവര്‍ അടൂരില്‍ എത്തിയാല്‍ ചിലപ്പോള്‍ രണ്ടടി കിട്ടിയെന്നിരിക്കുമെന്നും, അതില്‍ സ്വാഭാവികത മാത്രമാണുള്ളതെന്നും ശ്രീനാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്കെതിരെ മാത്രം ഇരുപത്തിയഞ്ചിലധികം വീഡിയോകളാണ് രാജന്‍ ജോസഫ് ചെയ്തിട്ടുള്ളതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ചൂണ്ടിക്കാട്ടി. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നിലവാരമുള്ള യൂട്യൂബ് ചാനലുകള്‍ക്കും അപ്പുറം, എന്ത് വിളിച്ചുപറഞ്ഞും വരുമാനവും വ്യൂവേഴ്‌സും കൂട്ടുക എന്ന ശൈലിയാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇത്തരം മാധ്യമപ്രവര്‍ത്തനത്തിനെതിരെ ഉറപ്പായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
‘എന്നെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. അതിന് മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥയുമാണ്. പക്ഷേ, അത് രാഷ്ട്രീയപരവും സത്യസന്ധവുമായിരിക്കണം. അതിനെയെല്ലാം അപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യരുത്. പത്തും പതിനഞ്ചും മിനിറ്റ് ദൈര്‍ഘ്യമുള്ള ഇരുപത്തിയഞ്ചിലധികം വീഡിയോകളിലൂടെയാണ് എന്നെ നിരന്തരം വ്യക്തിഹത്യ ചെയ്തത്. എന്നാല്‍, ഇത്രയും റീച്ച് കിട്ടിയല്ലോ എന്ന മനോനിലവാരത്തിലാണ് ഇത്തരക്കാര്‍ ഇതിനെ കാണുന്നത്. ഇവര്‍ക്കെതിരെ നിയമം കര്‍ശനമാക്കണം.’
താന്‍ മുന്‍പ് സിപിഐയുടെ ഭാഗമായിരുന്ന സമയത്താണ് ഇയാള്‍ തനിക്കെതിരെ ആദ്യ വീഡിയോ ചെയ്യുന്നതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഓര്‍ത്തെടുത്തു. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ താന്‍ നല്‍കിയ പരാതിയെ ആസ്പദമാക്കി, പൂര്‍ണ്ണമായും വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു ആ വീഡിയോ. താന്‍ ഇയാളെ ആദ്യമായി കാണുന്നത് തന്നെ അടൂര്‍ സ്റ്റേഷനിലെ ലോക്കപ്പില്‍ നിലത്തിരിക്കുന്ന അവസ്ഥയിലാണെന്നും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
English Summary
Sreenadevi Kunjamma has come out with heavy allocations against YouTuber Rajan Joseph, stating that the assault he faced in front of the DYSP office was the direct result of his own misdeeds. She remarked that people who consistently defame others might face such public backlash when they arrive in places like Adoor. Kunjamma accused Joseph of targeting her modesty by publishing more than 25 derogatory videos on his YouTube channel to cause mental agony and defame her socially. She also revealed that she first saw Rajan Joseph sitting on the floor of a lock-up at the Adoor police station in connection with a previous criminal case, demanding a detailed probe into his background.


