മെസ്സിയെ വികാരഭരിതനാക്കിയ ആ വാക്കുകൾ; ഖത്തർ ലോകകപ്പിൽ ആരാധകരുടെ മനസ്സ് കവർന്ന സോഫി മാർട്ടിനെസ് വീണ്ടും ചർച്ചകളിൽ

സോഫിയെ അഭിവാദ്യം ചെയ്തു; പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മെസ്സി

ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന താരമാണ് അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തക സോഫി മാർട്ടിനെസ്. 2022-ലെ സെമി ഫൈനൽ വിജയത്തിനുശേഷം മിക്‌സഡ് സോണിൽവെച്ച് ചോദ്യം ചോദിക്കുന്നതിന് പകരം മെസ്സിയെ അഭിനന്ദിച്ചാണ് സോഫി ശ്രദ്ധ നേടിയത്. ലോകകപ്പ് വിജയച്ചില്ലെങ്കിലും നിങ്ങൾ അർജന്റീനക്കാരുടെ മനസിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നുവെന്നും ലോകകപ്പിനേക്കാൾ വലിയ ബഹുമതിയാണ് അതെന്നുമായിരുന്നു സോഫി മാർട്ടിനെസ് പറഞ്ഞത്. ഇത് ശ്രദ്ധാപൂർവ്വം കേട്ടുനിൽക്കുന്ന മെസ്സിയേയും ആരാധകർ കണ്ടു.

എന്നാൽ ഇതിന് പിന്നാലെ ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സോഫിയും മെസ്സിയും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ, ഇത് നിഷേധിച്ച് സോഫി തന്നെ രംഗത്തെത്തി. സോഫിക്ക് പിന്തുണ അറിയിച്ച് മെസ്സിയുടെ ഭാര്യ അന്റോണെല്ല മെസ്സേജ് അയക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകുന്ന രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് മെസ്സി.

ഈ ലോകകപ്പിൽ കേപ് വെർദയ്‌ക്കെതിരായ മത്സരത്തിനുശേഷം സോഫിയെ കണ്ടപ്പോൾ മെസ്സി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. 'ഞാൻ നിങ്ങളെ ശ്രദ്ധിച്ചാൽ എന്തിനാണ് ശ്രദ്ധിച്ചതെന്ന് അവർ ചോദിക്കും, ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്താൽ എന്തിനാണ് അഭിവാദ്യം ചെയ്തതെന്നും അവർ ചോദിക്കും' എന്നാണ് മെസ്സി സോഫിയോട് പറഞ്ഞത്. ആളുകൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെയായിരുന്നു മെസ്സിയുടെ ഈ വാക്കുകൾ. 'ഈ വാക്കുകൾക്ക് നന്ദി, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു' എന്നാണ് സോഫി ഇതിന് മറുപടി നൽകിയത്.

പതിവുപോലെ ശാന്തമായ രീതിയിൽ കിംവദന്തികളെ മെസ്സി തള്ളിക്കളഞ്ഞതും അദ്ദേഹത്തിന്റെ നർമബോധവും വേഗത്തിൽതന്നെ ചർച്ചയായി. കളിക്കളത്തിൽ കേപ് വെർദെ പുറത്തെടുത്ത പോരാട്ടവീര്യത്തേയും മെസ്സി അഭിനന്ദിച്ചു. സ്‌പെയ്‌നിനും യുറുഗ്വായ്ക്കുമെതിരെ എന്തുകൊണ്ട് അവർ തോറ്റില്ലെന്ന്‌ തനിക്കിപ്പോൾ മനസ്സിലായെന്നും മെസ്സി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News