ഇടുക്കി: യുവാവിനെ കുത്തിക്കൊന്നു. ആൽപ്പാറ സ്വദേശിയായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അയൽവാസികൾ കൂടിയായ ഇരുവരും തമ്മിൽ നേരത്തെയും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പെട്ടെന്നുണ്ടായിരുന്ന പ്രകോപനത്തിൽ അനൂപ് രാജനെ കുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അനൂപ് ഒളിവിൽ പോയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
A 26-year-old youth named Rajan was stabbed to death by his relative Anoop in Alpara, Idukki, following a heated argument. The incident occurred late at night, and the suspect fled the scene immediately. However, the Kanjikuzhy police managed to apprehend Anoop by 4:00 AM after a widespread search. The victim’s body has been shifted to Idukki Medical College for post-mortem, and police are investigating if past animosity or provocation led to the crime.


