InternationalNewsRECENT POSTS
ലോക്ക് ഡൗണില്‍ വീട്ടിലുണ്ടാക്കിയ ബിയര്‍ കുടിച്ച് ദമ്പതികള്‍ മരിച്ചു
നോര്‍ത്തേണ്‍ കേപ്പ്: ലോക്ക് ഡൗണില്‍ വീട്ടിലുണ്ടാക്കിയ ബിയര്‍ കുടിച്ച് ദക്ഷിണാഫ്രിക്കയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 42 വയസുകാരിയും 54 വയസുകാരനുമാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടു കുപ്പി ബിയര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നോര്‍ത്തേണ്‍ കോപ്പിലെ പോര്‍ട്ട നോല്ലോത്തിലാണ് സംഭവം. സ്ത്രീയാണ് ആദ്യം മരിച്ചത്. സ്ഥലത്ത് പോലീസെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യത്തിന്റെയും സിഗരറ്റിന്റെയും വില്‍പന വില്പന ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പോലീസ് തകര്‍ത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News