ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി!
മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി ഇന്ന് മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇന്നിതാ ധര്‍മ്മജന്‍ വീണ്ടും വിവാഹിതനായി എന്ന പാര്‍ട്ടിയാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ ഭാര്യ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്നും വരന്‍ താന്‍ തന്നെയാണെന്നും ധര്‍മ്മജന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
ഭാര്യ അനുജയുടെ കൂടെ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. ക്ഷേത്രത്തില്‍ വച്ച് ലളിതമായിട്ടുള്ള താലിക്കെട്ടിലൂടെയാണ് താരങ്ങള്‍ വീണ്ടും വിവാഹിതരാവുന്നത്. മാത്രമല്ല നടന്റെ മക്കളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുള്ളു.
ധര്‍മജനും അനൂജയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും വീണ്ടും വിവാഹം കഴിക്കാന്‍ ചില കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് കല്യാണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ധര്‍മ്മജന്‍ പറഞ്ഞത്. ഇതിന് പിന്നാലെ നടന്റെ വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ കമന്റുകളാണ് പ്രേക്ഷകരില്‍ നിന്ന് വരുന്നത്.
‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’എന്നാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ എഴുതിയത്. ഇരുവര്‍ക്കും വിവാഹത്തിന്റെ ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരുമെത്തി.
ആശംസകള്‍ക്കൊപ്പം ധര്‍മജന്റെ വിവാഹത്തെ കുറിച്ചുള്ള രസകരമായ കമന്റുകളാണ് പ്രചരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മക്കളുടെ ഫോട്ടോസും വൈറലായിരുന്നു. വിവാഹവേഷത്തില്‍ ഒരു അടിപൊളി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ധര്‍മ്മജനും അനൂജയും.
താലിക്കെട്ടിന് ശേഷം തുളസിമാലയുമിട്ട് നില്‍ക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങള്‍ മക്കളാണ് ഫോണിലൂടെ പകര്‍ത്തുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹം കാണാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നാണ് താരപുത്രിമാരോട് സോഷ്യല്‍ മീഡിയ പറയുന്നത്.
മാത്രമല്ല ഈ വിവാഹത്തില്‍ മക്കളും സന്തുഷ്ടരാണെന്നാണ് ധര്‍മജനും പറഞ്ഞത്. അച്ഛനും അമ്മയും വിവാഹിതരാവാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ മക്കളും ഭയങ്കര സന്തോഷത്തിലായിരുന്നു. കൂട്ടുകാരൊക്കെ അച്ഛന്റെയും അമ്മയുടേയും കല്യാണത്തിന് കൂടാന്‍ പറ്റിയല്ലോ, നിങ്ങളുടെ ഭാഗ്യമാണെന്ന് പറഞ്ഞുവെന്നും അതിന്റെ സന്തോഷത്തിലാണ് മക്കളെന്നുമാണ്’ ധര്‍മ്മജന്‍ പറഞ്ഞത്. വേദ, വൈഗ എന്നിവരാണ് ധര്‍മ്മജന്‍- അനൂജ ദമ്പതികളുടെ മക്കള്‍.
പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ധര്‍മജനും അനൂജയും വിവാഹിതരാവുന്നത്. അന്ന് വീട്ടുകാരെ എതിര്‍പ്പുകളെ അവഗണിച്ച് ഒളിച്ചോടി പോവുകയായിരുന്നു. ഒരു ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ട് നടത്തിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ അത് കൂടി ഒരു കാരണമായി. അല്ലാതെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയോ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടിയോ ചെയ്തതല്ലെന്നും നമ്മുടെ ഭാവിയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്തതാണെന്നുമാണ് നടന്‍ പറഞ്ഞത്.
വിവാഹം കഴിഞ്ഞതിന് ശേഷമാണ് ധര്‍മജന്‍ മിമിക്രി ലോകത്തേക്ക് കടന്ന് വരുന്നത്. രമേശ് പിഷാരടിയുമായി ചേര്‍ന്നുള്ള ധര്‍മ്മജന്റെ കോമ്പോ വലിയ ഹിറ്റായതോട് കൂടിയാണ് ഇരുവരും പ്രശസ്തിയിലേക്ക് വളര്‍ന്നത്. ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ നടത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. 2010 ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ധര്‍മ്മജന്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളില്‍ സജീവമായി.