24.9 C
Kottayam
Friday, June 5, 2026

വ്യോമസേനയുടെ പണം സംസ്ഥാനം അടക്കേണ്ടി വരില്ല. സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു- വി മുരളീധരൻ

Must read

തിരുവനന്തപുരം: മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുന്‍കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

- Advertisement -

‘വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രീതിയില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യമില്ല. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നു. അതിന് മാധ്യമങ്ങളെ കൂട്ട്പിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

- Advertisement -

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

2006 മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്.

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നല്‍കിയിരുന്നു. മറ്റു പല സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അധികസഹായം വേണമെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോര്‍ട്ട് (പി.ഡി.എന്‍.എ.) നല്‍കാന്‍ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്.

എന്നാല്‍, ഇത് വിചിത്രവാദമാണെന്നും ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മാതൃകയില്‍ കേരളത്തിനും അധികസഹായം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജനും ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week