മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മതാധ്യാപകന്‍ പീഡിപ്പിച്ചു

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി മതധ്യാപകന്‍ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥി പഠിച്ചിരുന്ന സ്‌ക്കൂളിലെ അധ്യാപനായ സയ്യിദ് സലാവുദ്ധീന്‍ ബുക്കാരി തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍ക്കുട്ടിയെ പരിജയപ്പട്ടത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടിയെ കൗണ്‍സലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങളും ലഭിച്ചു. സ്‌കൂള്‍ അടയ്ക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുമായി ഇയാള്‍ കാറില്‍ സഞ്ചരിക്കുകയും,കൈയ്യില്‍ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്.

ഉന്നത സ്വാധീനമുള്ള പ്രതിയെ പോലീസ് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗിമിക്കുകയാണെന്നുമാണ് പോലീസിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News