കൊച്ചി: പാലാരിവട്ടം സി.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസ്.ഐ അടക്കം 20ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സി.ഐയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്.
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലയില്‍ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 500 കടന്നു. 537 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം ഏറുകയാണ്. 3823 പേരാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്തും കൊവിഡ് വ്യാപനം തീവ്രമാവുകയാണ്. ഇന്നലെ മാത്രം 4696 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 39,415 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News