24.2 C
Kottayam
Sunday, June 7, 2026

പ്രശ്‌നപരിഹാരത്തിന് വഴിതെളിയുന്നു; ഡ്രൈവിങ് സ്‌കൂൾ ഉടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

Must read

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ടുനിന്ന ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരത്തിനൊടുവിൽ ചർച്ചയ്ക്ക് സന്നദ്ധനായി ഗതാഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. ഡ്രൈവിങ് സ്‌കൂൾ പ്രതിനിധികളുമായിചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിക്കാൻ വഴിയൊരുങ്ങി.

ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.

മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സമരക്കാർ വാഹനം വിട്ടുനൽകാതിരുന്നതിനെ തുടർന്ന് ടെസ്റ്റ് നടത്താനെത്തിയവർക്ക് തിരികെ പോകേണ്ടിയും വന്നു. സമരം നീണ്ടുനിൽക്കുന്നതിനിടെ മന്ത്രിയെ വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലനും രംഗത്തുവന്നിരുന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാർക്ക് പിന്തുണ നൽകിയിരുന്നു.

സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിക്കുകയും മന്ത്രി വിദേശ യാത്രയിലുമായതോടെ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങുകയും നിരവധി വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരക്കാരെ കാണാൻ മന്ത്രി തയ്യാറാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week