കാശിയുടെ കെണിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍; ലാപ്‌ടോപ്പ് പരിശോധിച്ച പോലീസ് ഞെട്ടി, കെണിയില്‍ അകപ്പെട്ടവരില്‍ നടന്റെ മകളും
ചെന്നൈ: നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാശിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് 26 വയസ്സുള്ള നാഗര്‍കോവില്‍ സ്വദേശിയായ കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടറില്‍ നിന്നു ഇയാള്‍ ഏഴു ലക്ഷം രൂപയോളം പല തവണയായി തട്ടിയെടുത്തുവെന്നാണ് പരാതി. കാശിയുടെ വലയില്‍ വീണവരില്‍ ഒരു നടന്റെ മകളും ഉണ്ടെന്നാണ് വിവരം. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.
ഇവയില്‍ നിന്ന് കൂടുതല്‍ അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
താനൊരു സ്ത്രീപക്ഷവാദിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്നത്. പിന്നീട് ഇയാള്‍ അവരുമായി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിക്കൊണ്ടിരുന്നത്.