KeralaNewsRECENT POSTS
മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ സന്ദേശം; കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പിനു പിന്നില്‍ നൈജീരിയന്‍ സംഘമാണെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്.
പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധങ്ങളുള്ളതിനാല്‍ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ബി.ഐയ്ക്ക് കത്തയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News