28.8 C
Kottayam
Thursday, June 4, 2026

മനുഷ്യ രക്തം ചേർത്ത ‘സാത്താൻ ഷൂ’ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ; ഷൂ വാങ്ങാൻ വൻ തിരക്ക്

Must read

അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്‌സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി MSCHF-ഉം ചേർന്നാണ് സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി രക്തം ഈ ഷൂവിൽ ചേർത്തിട്ടുണ്ട് എന്നാണ് അവകാശവാദം.

പ്രശസ്ത ഷൂ ബ്രാൻഡായ നൈക്കിയുടെ എയർ മാക്സ് 97 ഷൂ കസ്റ്റമൈസ് ചെയ്താണ് യഥാർത്ഥത്തിൽ സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. 666 യൂണിറ്റ് സാത്താൻ ഷൂ മാത്രമാണ് നിർമ്മിക്കുക. ബൈബിളിൽ തിന്മയുടെ പ്രതീകമായി കാണുന്ന സംഖ്യയാണ് 666.

കറുപ്പ് നിറത്തിലുള്ള ഷൂവിൽ ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റ്സ് കാണാം. 666 യൂണിറ്റ് സാത്താൻ ഷൂകളിൽ ഓരോന്നിലും നമ്പർ നൽകിയിട്ടുണ്ട്. മുൻഭാഗത്ത് ലുക്ക് 10:18 എന്നും എഴുതിട്ടുണ്ട്. “അപ്പോൾ യേശു അവരോടു പറഞ്ഞു, സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന്‌ വീണുകഴിഞ്ഞതായി ഞാൻ കാണുന്നു” എന്ന ലൂക്കയുടെ സുവിശേഷം 10-ാം ആദ്ധ്യായം 18-ാം വാക്യം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഷൂവിന്റെ ഒരു വശത്ത് MSCHF എന്നും, ഒരു വശത്ത് Lil Nas X എന്നും എഴുതിയിട്ടുണ്ട്.

1,018 ഡോളർ (ഏകദേശം 74,463 രൂപ) ആണ് ഒരു ജോഡി സാത്താൻ ഷൂവിന്റെ വില. വില്പന ആരംഭിച്ചു 1 മണിക്കൂറിനുള്ളിൽ 666 യൂണിറ്റുകളും വിറ്റഴിഞ്ഞു. #satanshoes എന്ന ഹാഷ്ടാഗോടെ തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തവരിൽ നിന്നും ഒരാളെ 666മത്തെ സാത്താൻ ഷൂ ഉടമയായി താൻ തിരഞ്ഞെടുക്കും എന്നും ലിൽ നാസ് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week