27.6 C
Kottayam
Thursday, June 4, 2026

കോർട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകൾ അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്

Must read

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് ആണ് കോർട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു. നവംബര്‍ 2019ലാണ് വിന്‍ഡോസ് വിട്ട് കോര്‍ട്ടാനയുടെ മൊബൈല്‍ പതിപ്പുകള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഇതാണ് ഒരു വര്‍ഷവും നാലുമാസത്തിനും ശേഷം പൂര്‍ണ്ണമായി നിര്‍ത്തുന്നത്.

മാര്‍ച്ച് 31, 2021 ഓടെ കോര്‍ട്ടാനയില്‍ നിങ്ങള്‍ സൃഷ്ടിച്ച കണ്ടന്‍റുകള്‍ റിമൈന്‍റുകള്‍ ലിസ്റ്റുകള്‍ എന്നിവ മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇവ വിന്‍ഡോസ് ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഒപ്പം ആവശ്യമാണെങ്കില്‍ കോര്‍ട്ടനയിലെ ലിസ്റ്റുകള്‍ മൈക്രോസോഫ്റ്റിന്‍റെ ടു ഡു ആപ്പില്‍ ലഭ്യമാകും – മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ കോര്‍ട്ടാന ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. ഈ ആപ്പ് പ്രവര്‍ത്തനം അവസാനിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ, യുകെ, ചൈന, സ്പെയിന്‍, കാനഡ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

തങ്ങളുടെ എന്‍റര്‍പ്രൈസ് സ്യൂട്ട് ഉപയോഗിക്കുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പിന്‍മാറ്റം എന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന സൂചന. ഒപ്പം വെര്‍ച്വല്‍ അസിസ്റ്റന്‍റ് എന്ന നിലയില്‍ ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ അപ്രമാഥിത്വം ചോദ്യം ചെയ്യാന്‍ സാധിക്കാതെ കൂടിയാണ് കോർട്ടാനയുടെ പിന്‍മാറ്റം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week