24.9 C
Kottayam
Saturday, June 6, 2026

നടിയെ ആക്രമിച്ച കേസ്: 'തെറ്റായ പ്രചാരണം നടക്കുന്നു', അന്തിമവാദം തുറന്നകോടതിയിൽ വേണമെന്ന് അതിജീവിത

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അവർ വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏതാണ്ട് ഒരുമാസമാണ് നടപടികൾ നീണ്ടുനിൽക്കുക. അന്തിമവാദം വ്യാഴാഴ്ച തുടരാനിരിക്കെയാണ് പുതിയ നീക്കവുമായി അതിജീവിത രം​ഗത്തെത്തിയത്. തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു എന്നതാണ് ഇത്തരത്തിലൊരു ഹർജി നൽകാൻ അതിജീവിതയെ പ്രേരിപ്പിച്ച പ്രധാന കാരണമായി പറയുന്നത്.

താൻ അതിജീവിതയാണെന്നും തനിക്കുനേരെയാണ് ആക്രമമമുണ്ടായതെന്നും അവർ ഹർജിയിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ കോടതി എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമായിട്ടില്ല. കേസിന്റെ ഇതുവരെയുള്ള വിചാരണ നടപടികൾ അടച്ചിട്ട കോടതിമുറിയിലായിരുന്നു.

അതേസമയം, മുൻ ഡി.ജി.പി. ആർ. ശ്രീലേഖയ്ക്കെതിരേ അതിജീവിത കോടതിയിൽ പരാതി നൽകി. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ കോടതിയലക്ഷ്യ പരാമർശം നടത്തിയെന്നാണ് പരാതി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് തുറന്നുപരിശോധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week