home bannerKeralaNewsRECENT POSTS
മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് പത്തു പേര്‍ നിരീക്ഷണത്തില്‍, മുട്ട നല്‍കിയ കടകള്‍ അടപ്പിച്ചു
കോട്ടയം: തമിഴ്നാട്ടില്‍ നിന്നു മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയത്ത് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേര്‍ നിരീക്ഷണത്തില്‍.
ഇയാള്‍ മുട്ട നല്‍കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകള്‍ അടപ്പിച്ചു. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് മടങ്ങിപ്പോയി.
തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക്പോസ്റ്റില്‍ വച്ച് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഇവിടെ ശേഖരിച്ച സാമ്പിളിന്റെ ഫലമാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News