29.4 C
Kottayam
Saturday, June 6, 2026

സഞ്ജുവിനെയും പിള്ളേരേം അടിച്ചോടിച്ച് ഡല്‍ഹി;രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

Must read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണര്‍മാരായ ജേക് ഫ്രേസര്‍  ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെയും അഭഷേക് പോറലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.

മക്‌ഗുര്‍ക് 20 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ അഭിഷേക് പോറല്‍ 36 പന്തില്‍ 65 റണ്‍സെടുത്ത് ഡല്‍ഹിയുടെ ടോപ് സ്കോററായി. ക്യാപ്റ്റന്‍ റിഷഭ് പന്ത്(15) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സ്(20 പന്തില്‍ 41) ആണ് ഡല്‍ഹി സ്കോര്‍ റണ്‍സിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി മക്‌ഗുര്‍ക് വെടിക്കെട്ട് പുരക്ക് തീ കൊളുത്തി.ആദ്യ മൂന്നോവറില്‍ 31 റണ്‍സ് നേടിയ ഡല്‍ഹിക്കായി നാലാം ഓവറില്‍ ആവേശ് ഖാനെതിരെ 28 റണ്‍സടിച്ച മക്‌ഗുര്‍ക് 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ അശ്വിന്‍റെ ഫുള്‍ടോസില്‍ മക്‌ഗുര്‍ക് പുറത്തായെങ്കിലും രാജസ്ഥാന് ആശ്വസിക്കാന്‍ വകയുണ്ടായില്ല. മക്‌ഗുര്‍കില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത അഭിഷേക് പോറല്‍ പവര്‍ പ്ലേയില്‍ ഡല്‍ഹിയെ 78 റണ്‍സിലെത്തിച്ചു. ഇതിനിടെ ഷായ് ഹോപ്പ്(1) റണ്ണൗട്ടായി. ഒമ്പതാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി പോറല്‍ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

അക്സര്‍ പട്ടേലിനെ(15)യും അഭിഷേക് പോറലിനെയും മടക്കി അശ്വിനും റിഷഭ് പന്തിനെ(15) മടക്കി ചാഹലും ഡല്‍ഹിയെ പിടിച്ചു കെട്ടാന്‍ നോക്കിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സ്(20 പന്തില്‍ 41) ഡല്‍ഹിയെ 200 കടത്തി.

- Advertisement -

സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ സ്റ്റബ്സിനെ സന്ദീപ് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും കുല്‍ദീപ് യാദവും(2 പന്തില്‍ 5*) റാസിക് ദാര്‍ സലാമും( 3 പന്തില്‍ 9) ചേര്‍ന്ന് ഡല്‍ഹിയെ 221 റണ്‍സിലെത്തിച്ചു. രാജസ്ഥാനുവേണ്ടി അശ്വിന്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് നാലോവറില്‍ 48 റണ്‍സിനും സന്ദീപ് ശര്‍മ നാലോവറില്‍ 42 റണ്‍സിനും ചാഹല്‍ നാലോവറില്‍ 48 റണ്‍സിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week