തിരുവനന്തപുരം: വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. കാട്ടായിക്കോണത്തിനു സമീപം നരിക്കലില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിജില്‍ ഇന്നലെ രാവിലെ ആറരയോടെയാണു മരിച്ചത്. ബന്ധു അനില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച പകല്‍ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങള്‍: വിജിത്ത്, വിപിന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News