24.6 C
Kottayam
Saturday, June 6, 2026

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

Must read

കൊച്ചി: ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം രൂപ വാരിക്കൂട്ടിയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 231.26 കോടി രൂപയാണ് സ്വന്തമാക്കിയത്. മോഹൻലാൽ നായകനായി 200 കോടി ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ‘എമ്പുരാൻ’, ‘തുടരും’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ദൃശ്യം 3-ന് ഇനി കേവലം നാല് കോടി രൂപ കൂടി മതി. നിലവിൽ 235.26 കോടി രൂപയുമായി ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ആണ് ദൃശ്യം 3-ക്ക് തൊട്ടുമുന്നിലുള്ളത്. മലയാളത്തിലെ ഉയർന്ന കളക്ഷൻ റെക്കോർഡുകളിൽ മഞ്ഞുമ്മൽ ബോയ്സ് (241.03 കോടി), എമ്പുരാൻ (266.81 കോടി), ലോക: ചാപ്റ്റർ 1- ചന്ദ്ര (303 കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളിലുള്ളത്.

- Advertisement -

ആദ്യ രണ്ട് ഭാഗങ്ങളും നൽകിയ വൻ വിജയവും പ്രതീക്ഷയുമാണ് ദൃശ്യം 3-ക്കായുള്ള കാത്തിരിപ്പ് ഇത്രയേറെ കൂട്ടിയത്. തന്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ അതോ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയിൽ വീണ്ടും രക്ഷപ്പെടുമോ എന്നറിയാനാണ് പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകുന്നത്. വൈകാരിക നിമിഷങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.

- Advertisement -

സിനിമയ്ക്ക് യു/എ (U/A 13+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ആദ്യം ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ തുടർന്ന് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭാവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

- Advertisement -

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് തന്നെയാണ് ദൃശ്യം 3 മലയാളത്തിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week