News
ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഗെയിമില്‍ തോറ്റതോടെ വന്‍ തുക നഷ്ടമായതായാണ് വിവരം. യുവാവിന് കടബാധ്യതയും വന്നിരുന്നു.
ബംഗളൂരുവിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കൊവിഡ് 19നെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാസങ്ങളായി വര്‍ക് ഫ്രം ഹോമിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മാതാവ് മുറിയിലെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News