കൊച്ചി: പരസ്യ സംവിധായകനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയുടെ കാമറയും മൊബൈല്‍ ഫോണും 15,000 രൂപയും തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്(34), ചേര്‍ത്തല പെരുമ്പളം സ്വദേശി സുഭീന്ദ്രന്‍ (25) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈറ്റിലയിലെ വാടകവീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ വിറ്റ കാമറയും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. എറണാകുളം ടൗണ്‍ നോര്‍ത്ത് എസ്.ഐ വി.ബി. അനസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍.ആര്‍. രമേശന്‍, വിനീത്, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News