അടച്ചു പൂട്ടി ദിവസങ്ങൾക്കു ള്ളിൽ തുറന്ന സംക്രാന്തിയിലെ കുഴിമന്തിക്കാരൻ, ഭക്ഷ്യവിഷബാധയിൽ നഴ്സിൻ്റെ ജീവൻ പൊലിഞ്ഞതിനു പിന്നിൽ അധികൃതരുടെ ഗുരുതര അനാസ്ഥ
കോട്ടയം: വൃത്തിയില്ലായ്മയും അധികാരികളുടെ ഒത്താശയും ചേരുമ്പോൾ ന്യൂജൻ ഹോട്ടലുകൾ കുരുതിക്കളങ്ങളായി മാറുകയാണ്. വിഷവ ഹിനിയായി മാറുന്ന ഭക്ഷണത്തിൽ നിന്നും നിരവധി പേരാണ് മാറാ രോഗികളായി മാറുന്നത്.ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രം പരിശോധനാ പ്രഹസനങ്ങൾ നടക്കും.മല്ലപ്പള്ളി കീഴ്‌വായ്‌പൂരില്‍ മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത നൂറിലേറെപ്പേര്‍ക്കു ഭക്ഷ്യവിഷബാധയേല്‍ക്കുകയും ഒരാള്‍ ഗുരുതരാവസ്‌ഥയിലാകുകയും ചെയ്‌തതിന്റെ ഞെട്ടൽ മാറും മുമ്പാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ നഴ്സ് ഇന്നലെ മരണമടഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളജ് അസ്‌ഥി രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസര്‍ രശ്‌മി രാജാ(32)ണു മരിച്ചത്.
മെഡിക്കല്‍ കോളജ് നഴ്‌സിങ്
ഹോസ്‌റ്റലില്‍ താമസിക്കുന്ന ഇവര്‍ 29 നു കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി (പാര്‍ക്ക്) ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്‌തു വരുത്തിയ ‘അല്‍ഫാം’ കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നു.
രാത്രിയില്‍ ഛര്‍ദ്ദിയും, ശ്വാസതടസവും , വയറിളക്കവുമുണ്ടായതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗവസ്‌ഥ ഗുരുതരമാവുകയും വൃക്കയിലും കരളിലും അണുബാധയുണ്ടാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ ഡയാലിസിസ് നടത്തിയെങ്കിലും രാത്രി ഏഴിനു മരിച്ചു.
രശ്മി രാജ് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച ദിവസം തന്നെ ഇരുപതിലേറെപ്പേര്‍ക്ക് ഇവിടുത്തെ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റിരുന്നു. അവശനിലയിലായ ഒരു കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.
കോട്ടയം സംക്രാന്തിയില്‍ നഴ്സിൻ്റെ മരണത്തിനിടയാക്കി വിഷംവിളമ്പിയ ഹോട്ടലില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് നിരവധി പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റത്. അതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഈ ഹോട്ടല്‍ പൂട്ടിച്ചിരുന്നെങ്കിലും കണ്ണടച്ചു തുറക്കുന്ന ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ന്യൂ ഇയർ കച്ചവടത്തിനായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഉദ്യോഗസ്‌ഥരുടെ ഈ അനാസ്‌ഥയ്‌ക്കും മനഃപൂര്‍വമുള്ള വീഴ്‌ചയ്‌ക്കും പൊതുജനം നല്‍കിയ വിലയാണ് മുപ്പത്തിമൂന്നുകാരിയായ രശ്‌മിയുടെ ജീവനെന്നാണ് നാട്ടുകാർ പറയുന്നത്.
രശ്മിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പ്ലാമുട്ടുകട തോട്ടത്ത്‌വിളാകത്ത് വിനോദ് കുമാറിന്റെ ഭാര്യയാണു രശ്‌മി രാജ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളാണ്. സഹോദരന്‍ വിഷ്‌ണു രാജ്