CrimeNationalNews

ബിടെക് വിദ്യാർഥിനിയെ ആൺസുഹൃത്ത് ക്ലാസിൽ കയറി കുത്തി; ദാരുണാന്ത്യം

ബെം​ഗളൂരു: ക്ലാസിൽ കയറി കോളേജ് വിദ്യാർഥിയെ ആൺ സു​ഹൃത്ത് കൊലപ്പെടുത്തി. ബെം​ഗളൂരൂരുവിലെ സ്വകാര്യ എൻജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച ഉച്ചകഴി‍‍ഞ്ഞായിരുന്നു സംഭവം. ലയ സ്മിത എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആൺസുഹൃത്ത് പവൻ കല്യാൺ (21) ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ ഇയാൾ പെൺകുട്ടിയുടെ ക്യാമ്പസിലെത്തി പെൺകുട്ടിയെ അപ്രതീക്ഷിതമായി ആക്രമിച്ചു.

കത്തികൊണ്ട് പത്തിലേറെ തവണ പെൺകുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് വിദ്യാർഥികളും  അധ്യാപകരും  ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പവൻ കല്യാൺ പഠിച്ച അതേ കോളേജിലായിരുന്നു പെൺകുട്ടിയും പഠിച്ചിരുന്നത്. പിന്നീട് പെൺകുട്ടി കോളേജ് മാറി. അന്നും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരേ നാട്ടുകാരാണ്. പവനിന്റെ പ്രണയാഭ്യാർഥന പെൺകുട്ടി നിരന്തരം അവ​ഗണിച്ചതിൽ ഇയാൾ കുപിതനായിരുന്നു. പെൺകുട്ടിയുടെ കോളേജിലെത്തി ലയയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും കോറിഡോറിനടുത്ത് 15 മിനിറ്റോളം സംസാരിച്ചു. ഇതിനിടെ പ്രകോപിതനായ പവൻ കത്തിയെടുത്ത് പെൺകുട്ടിയെ തുരുതുരാ കുത്തി. കഴുത്ത്, നെ‍ഞ്ച്, വയർ എന്നിവിടങ്ങളിൽ മാരമായ മുറിവുകളേറ്റു. ശേഷം ഇയാളും ആത്മഹത്യക്ക് ശ്രമിച്ചു. കൊലപാതക ഉദ്ദേശ്യത്തോടെ തന്നെയാണ് ഇയാൾ ക്യാമ്പസിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തൃപതും​ഗ കോളേജിലെ ബിസിഎ വിദ്യാർഥിയാണ് പ്രതിയായ പവൻ കല്യാൺ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker