25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന
കൊച്ചി:ഏത് പ്രായത്തിലുള്ള കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ പ്രമുഖരായ താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടുമൊക്കെ നടി അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ പതിനെട്ടോളം സിനിമകളില്‍ നടന്‍ സിദ്ദിഖിന്റെ ഭാര്യയായി അഭിനയിച്ചതിനെ പറ്റി പറയുകയാണ് നടിയിപ്പോള്‍.
ആദ്യ സിനിമയില്‍ തന്നെ സിദ്ദിഖ് ഇക്ക എന്നെ വിവാഹം കഴിച്ചു. ഇനിയുള്ള സിനിമകളെല്ലാം അങ്ങനെയാവുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ തന്നെ പിന്നീട് പലപ്പോഴും അങ്ങനൊന്ന് സംഭവിച്ചുവെന്നാണ് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ലെന വ്യക്തമാക്കിയത്.
‘ഞാന്‍ സിനിമയിലെത്തിയിട്ട് ഈ കൊല്ലം ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായെന്ന് പറഞ്ഞാണ് ലെന സംസാരിച്ച് തുടങ്ങുന്നത്. ആദ്യത്തെ 10 വര്‍ഷം ഞാന്‍ അറിയപ്പെട്ടത് ദു:ഖപുത്രിയായിട്ടാണ്. പിന്നെയുള്ള 10 വര്‍ഷം ബോള്‍ഡ് ലേഡിയായി.
ഇനിയുള്ള 10 വര്‍ഷം എങ്ങനെയാമെന്ന് നമുക്ക് നോക്കി അറിയാം. ഇപ്പോഴും മെയിന്‍സ്ട്രീം സിനിമയില്‍ സജീവമായി നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. നല്ല സ്റ്റാര്‍ കാസ്റ്റും പ്രൊഡക്ഷന്‍ ഹൗസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ജീവിതത്തിലെ മഹാഭാഗ്യമായാണ് ഇതിനെ കാണുന്നത്’,.
എന്റെ ആദ്യത്തെ സിനിമ ജയരാജ് സംവിധാനം ചെയ്ത സ്നേഹമായിരുന്നു. അന്ന് മുഴുനീളമുള്ള കഥാപാത്രമായി ഞാന്‍ അഭിനയിച്ചത് സിദ്ദിഖിക്കയുടെ കൂടെയാണ്. അതിലൊരു കല്യാണം കഴിക്കുന്ന രംഗമുണ്ട്.
ഞാനന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. ശരിക്കും ഇക്ക എന്നെ ആ സിനിമയില്‍ റാഗ് ചെയ്തു. ഇപ്പോള്‍ ഈ സീനില്‍ താലി മൂന്ന് കെട്ട് കെട്ടിയാല്‍ ഇനിയുള്ള സിനിമകളിലെല്ലാം എന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന്. അത് കേട്ട് ഞാന്‍ ചെറുതായി പേടിപ്പിച്ചിരുന്നു.
അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ഞാന്‍ സിദ്ദിക്കയുടെ ഭാര്യയായി അഭിയനിച്ചു. അങ്ങനെ ഇപ്പോള്‍ 18 സിനിമയിലായി. 18 എന്റെ ലക്കി നമ്പറാണ്. കരിയര്‍ നോക്കുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ചില ക്യാരക്ടറുകള്‍ സിദ്ദിഖിക്കയുടെ കൂടെയാണ്. വെള്ളിമൂങ്ങ, റ്റു ഹരിഹര്‍ നഗര്‍, ഗോസ്റ്റ് ഹൗസ് ഇന്‍ അങ്ങനെ ഒരുപാട് പടങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചു.
ഇത്രയും സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് ഈ സിനിമയിലേതാണ്. കരീമിക്കയും സുലുവും. യൂണിവേഴ്സിറ്റിയില്‍ പോയി പഠിക്കുന്നതിന് തുല്യമാണ് നമ്മളൊരു സിനിമ മുഴുവനും സിദ്ദിഖ് ഇക്കയുടെ കൂടെ ജോലി ചെയ്യുന്നത്. അങ്ങനെയൊരു 25 വര്‍ഷത്തെ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞതിന്റെ റിസല്‍ട്ടായിരിക്കും ഈ പടമെന്നും ലെന പറയുന്നു. ഇതിന് മറുപടി സിദ്ദിഖ് കൊടുക്കുകയും ചെയ്തു.
ഫസ്റ്റ് പടത്തില്‍ എന്റെ ഭാര്യയി അഭിനയിച്ചു. 25 വര്‍ഷത്തിന് ശേഷം ഈ പടത്തിലും എന്റെ ഭാര്യയായി അഭിനയിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങളുടെ 25-ാമത്തെ വിവാഹ വാര്‍ഷികമാണ്. എല്ലാവരും ആഘോഷിക്കേണ്ട കാര്യമാണെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.
കല്യാണം കഴിച്ച് കുടുംബമായി താമസിക്കുന്നയാള്‍ ഇതേക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നല്ല സുഖമുണ്ട്. ഇത്രയും കാലമായി ലെനയും ഞാനും തമ്മിലുള്ള ബന്ധം വെച്ച് നോക്കുമ്പോള്‍ അതെനിക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. 25 വര്‍ഷമായി ഞങ്ങള്‍ കല്യാണം കഴിച്ചിട്ട്, അതിനിടയില്‍ 18 സിനിമയിലും അഭിനയിച്ചെന്നും സിദ്ദിഖ് പറയുന്നു.