EntertainmentKeralaNews

‘ഞാൻ പലർക്കും ബു​ദ്ധിമുട്ടായപ്പോഴാണ് ​ഗസറ്റിൽ കൊടുത്ത് പേരിനൊപ്പം പിഷാരടിയെന്ന് ചേർത്തത്’; രമേഷ് പിഷാരടി!

കൊച്ചി:കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്.

രമേഷ് പിഷാരടിയുടെ ഏറ്റവും പുതിയ റിലീസ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറമാണ്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിച്ചത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.

മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമാണം.

ഇപ്പോഴിത മാളികപ്പുറത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘എനിക്ക് ടെൻഷൻ കൂടുമ്പോഴാണ് ഞാൻ തമാശയും കൗണ്ടറുമൊക്കെ പറയുന്നത്. എല്ലാ സന്ദർഭങ്ങളിലും ബോധപൂർവം തമാശ പറയാറില്ല.’

‘നിങ്ങൾ കാണുന്ന സ്ഥലങ്ങളിൽ പണം തന്ന എന്നെ തമാശ പറയാൻ കൊണ്ടുവന്നിരിക്കുന്നതാണ്. നല്ലവനായ ഉണ്ണിയായി ഞാൻ അഭിനയിച്ചപ്പോൾ പോലും തമാശ പറഞ്ഞിട്ടില്ല. നല്ലവനായ ഉണ്ണിക്ക് താൻ ചെയ്യുന്നത് തെറ്റാണ് എന്നൊരു ബോധം പോലും അത് തീരുന്നവരേയും ഉണ്ടായിരുന്നില്ല.’

‘അത് അങ്ങനൊരു കഥാപാത്രമായിരുന്നു. കപ്പൽ മൊതലാളിയിലോ പോസിറ്റീവിലോ ഒന്നും ഞാൻ തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചിട്ടില്ല. തമാശ റോളുകൾ ചെയ്യാൻ എനിക്ക് വളരെ വിരളമായി മാത്രമെ സിനിമകൾ കിട്ടിയിട്ടുള്ളു.’

Malikappuram Movie, Actor Ramesh Pisharody, Actor Ramesh Pisharody news, Actor Ramesh Pisharody films, Actor Ramesh Pisharody family, മാളികപ്പുറം സിനിമ, നടൻ രമേഷ് പിഷാരടി, നടൻ രമേഷ് പിഷാരടി വാർത്തകൾ, നടൻ രമേഷ് പിഷാരടി ചിത്രങ്ങൾ, നടൻ രമേഷ് പിഷാരടി കുടുംബം

‘കാലത്തിന് അനുസരിച്ച് തമാശകൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഉപജീവനത്തിന്റെ ആവശ്യമാണത്. നടൻ ആകണമെന്ന് നിർബന്ധമില്ല സിനിമയിലെത്താൻ. കോമൺസെൻസും ബിഹേവ് ചെയ്യാനുള്ള ബുദ്ധിയുമുണ്ടെങ്കിൽ എത്താൻ പറ്റും. ഒന്നിലധികം സിനിമകൾ വന്നാൽ മാത്രമെ അതിൽ നിന്ന് തെരഞ്ഞെടുക്കേണ്ടി വരൂ.’

‘ഒരു സിനിമയാണ് കിട്ടുന്നതെങ്കിൽ തെരഞ്ഞെടുക്കേണ്ടതില്ലല്ലോ. ഞാൻ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നേ വരെ എനിക്ക് ഒരെണ്ണം തെരഞ്ഞെടുത്ത് അഭിനയിക്കാനുള്ള അവസരം വന്നിട്ടില്ല. പക്ഷെ ചില സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്.’ ​

‘ഗസ്റ്റ് റോളെന്ന് പറഞ്ഞ് വിളിക്കും പക്ഷെ ആ കഥാപാത്രത്തിന് ഒരു പ്രാധാന്യവുമില്ലെന്ന് മനസിലാകും അങ്ങനെയുള്ളത് ഒഴിവാക്കും. മാളികപ്പുറത്തിലെ എന്റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ട്.’

‘അതുകൊണ്ടാണ് ആ സിനിമയുടെ ഭാ​ഗമായത്. മനസമ്മാധാനം കിട്ടാൻ ഒന്നും പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് നല്ലത്. ചുമ്മ മനസമാധാനമായി ഇരിക്കുക. പിന്നെ എന്തുകൊണ്ട് മനസമാധാനമില്ലെന്ന് കണ്ടെത്തി അതിന് പരിഹാരം ചെയ്യാൻ പറ്റും. ഉണ്ണി മുകുന്ദൻ-ബാല കോമഡി ഹിറ്റായശേഷം അതുമായി ബന്ധപ്പെട്ട് ഇഷ്ടം പോലെ കോമഡികളും മറ്റും ഇറങ്ങി.’

‘രണ്ടാരാഴ്ച ഫോണിന്റെ ​ഗാലറി നിറയെ ഉണ്ണി മുകുന്ദനായിരുന്നു. ഒന്നും ചെയ്യാൻ പറ്റാതെ വലിയ കഷ്ടമായിരുന്നു. ഇപ്പോൾ ‌തമാശ ഉണ്ടാകുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ആരേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്. ഒന്നിനെ കുറിച്ചും പറയാൻ പറ്റാത്തൊരു അവസ്ഥയുണ്ട്.’

‘വെറുതെ സ്റ്റേജിൽ കയറി പെർഫോം ചെയ്യുകയല്ല. നന്നായി ഹോം വർക്ക് ചെയ്യാറുണ്ട്. എനിക്ക് ടെൻഷനില്ലെങ്കിൽ ഞാൻ തമാശ പറയില്ല എവിടെ എങ്കിലും സമാധാനമായി ഇരിക്കും. ഞാൻ പലർക്കും ബു​ദ്ധിമുട്ടായി തുടങ്ങി വെജിറ്റേറിയൻ ഫുഡ് വേ​ഗത്തിൽ കിട്ടാൻ വേണ്ടി ​ഗസറ്റിൽ കൊടുത്ത് ചേർത്താണ് പേരിനൊപ്പം പിഷാരടി എന്നത്.’

‘അത് ചേർക്കുന്ന സമയത്ത് പൊളിറ്റിക്കൽ കറക്ട്നെസ് ഒന്നും ഇല്ലായിരുന്നു. സർ നെയിമിലാണ് എല്ലാവരും തിരിച്ചറിയപ്പെടുന്നത്. പക്ഷെ ഇപ്പോൾ ഞാൻ എല്ലാ ഭക്ഷണവും കഴിക്കും. ഞാൻ ​ഗുരുസ്വാമിയാണ്. ഉണ്ണി മുകുന്ദനുമായി കോമ്പിനേഷൻ സീനുണ്ടായിരുന്നില്ല. ഉണ്ണിക്ക് ഇണങ്ങുന്ന കഥാപാത്രമാണ് മാളികപ്പുറത്തിലേത്’ രമേഷ് പിഷാരടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker