ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ തൊയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇയാളെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മൂന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News