മോഹൻലാലും അജിത്തും ഒന്നിക്കുന്നു;’എകെ 61’ൽ അജിത് വില്ലൻ?
കൊച്ചി:സംവിധായകൻ എച്ച് വിനോദിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അജിത്തിനൊപ്പം മോഹൻലാലും സ്‌ക്രീനിൽ ഒരുമിച്ചെത്തുമെന്ന് റിപ്പോർട്ട്. ചിത്രം മാർച്ചിൽ ആരംഭിക്കുമെന്നാണ് വിവരം. ‘എകെ 61’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത് സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. സിനിമ മികച്ചതാക്കാൻ അണിയറപ്രവർത്തകർ ശക്തരായ മറ്റു കഥാപാത്രങ്ങളെയും തിരയുകയാണ്.
നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് മോഹൻലാൽ. ചിത്രത്തിനായി മോഹൻലാൽ സമ്മതം മൂളിയോ എന്നും വ്യക്തമല്ല. നിലവിൽ ആറ് ചിത്രങ്ങളാണ് മോഹൻലാലിന് ചെയ്തു തീർക്കാൻ ബാക്കിയായിരിക്കുന്നത്.
മരക്കാർ: അറബിക്കടലിന്റെ സിംഹം’ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയത് വാർത്തയായിരുന്നു. മോഹൻലാലിനോടും അദ്ദേഹത്തിന്റെ ടീം അംഗങ്ങളുമായും അജിത്ത് സംവദിക്കുന്നതും അവർക്കൊപ്പം ചിത്രങ്ങളെടുത്തതും സോഷ്യൽ മീഡിയയിൽ പ്രചാരം നേടി. ‘എകെ 61’ ൽ തബു 22 വർഷത്തിന് ശേഷം അജിത്തിനൊപ്പം വീണ്ടും ഒന്നിക്കുന്നതായും റിപ്പോർട്ടുകൾ എത്തുന്നു.