മേജര്‍ രവി കോണ്‍ഗ്രസില്‍,ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സഹയാത്രികന്‍
കൊച്ചി സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് എത്തുന്നതായി സൂചന. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കെ.പി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രമാചന്ദ്രനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ മുല്ലപ്പള്ളി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.