നൈറ്റ് പാർട്ടികളിൽ സ്ഥിരമായി പോയാണ് നടി സ്നേഹ അഭിനയിക്കാൻ അവസരങ്ങൾ കണ്ടെത്തിയതെന്ന് ഫയൽവാൻ രംഗനാഥൻ
ചെന്നൈ:തമിഴ് സിനിമകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും നടി സ്നേഹയെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തുറുപ്പുഗുലാൻ അടക്കമുള്ള സിനിമകളിലൂടെയാണ് സ്നേഹ മലയാളത്തിൽ ചുവടുറപ്പിച്ചത്. സ്മൈലിങ് ബ്യൂട്ടിയെന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന സ്നേഹ തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.
എന്നവളെ എന്ന ചിത്രത്തിലൂടെയാണ് സ്നേഹ തമിഴ് സിനിമയിൽ നടിയായി അരങ്ങേറ്റം കുറിച്ചത്. നിരവധി മുൻനിര താരങ്ങൾക്കൊപ്പമാണ് സ്നേഹ ജോഡിയായത്. നടൻ പ്രസന്നയെയാണ് സ്നേഹ വിവാഹം ചെയ്തത്.
ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലാണ് നടി സ്നേഹയും നടൻ പ്രസന്നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചതും. ഇതിന് പിന്നാലെ സ്‌നേഹയുടെ മോഡലിംഗ് ഷോകളിലും സിനിമകളുടെ പ്രിവ്യൂ ഷോകളിലും പ്രസന്ന സ്ഥിരം സാന്നിധ്യമായി.
ഇതോടെ ഇരുവരുടേയും പേരിൽ പ്രണയ ഗോസിപ്പുകൾ സിനിമാ മേഖലയിലും ആരാധകർക്കിടയിലും പ്രചരിക്കാൻ തുടങ്ങി. തുടക്കത്തിൽ വന്ന ഡേറ്റിങ് റൂമറുകൾ ഇരുവരും അംഗീകരിച്ചിരുന്നില്ല. പിന്നീട് 2011ൽ താനും സ്നേഹയും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും പ്രസന്ന പ്രഖ്യാപിച്ചു.
ശേഷം 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. സിനിമാലോകത്തെ മികച്ച താരദമ്പതികളായാണ് സ്നേഹയേയും പ്രസന്നയേയും വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഗോസിപ്പുകൾ അതിര് കടന്നപ്പോൾ പ്രസന്നയുമായി ഏറ്റവും ഒടുവില്‍ എടുത്ത ഇന്റിമേറ്റായ ഒരു സെല്‍ഫി ചിത്രം പങ്കുവെച്ച് സ്‌നേഹ ഗോസിപ്പുകൾക്ക് തടയിട്ടു. ഇത്രയും ഇന്റിമസി മതിയോ എന്ന് നടി ചോദിയ്ക്കും വിധമായിരുന്നു ആ ഇന്റിമേറ്റ് ചിത്രം. അതോടെ ഇരുവരുടേയും വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ അവസാനിച്ചു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.
2015ലാണ് ഇരുവർക്കും മകൻ പിറന്നത്. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു മകൾ കൂടി പിറന്നു. വിവാഹം കഴിഞ്ഞാൽ സിനിമാ ജീവിതവും അഭിനയവും പൂട്ടികെട്ടി വീട്ടിലിരിക്കുകയാണ് മിക്ക നടിമാരും ചെയ്യാറുള്ളത്. എന്നാൽ സ്നേഹ നേരെ തിരിച്ചായിരുന്നു. വിവാഹശേഷം സിനിമയിൽ മാത്രമല്ല മിനി സ്ക്രീനിലും കൂടുതൽ സജീവമായി.
റിയാലിറ്റി ഷോകളുടെ ജഡ്ജായും സ്നേഹ എത്താറുണ്ട്. ഇപ്പോഴിത നടൻ ഫയൽവാൻ രംഹഗനാഥൻ സ്നേഹയെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തുടക്കകാലത്ത് സിനിമയിൽ അവസരം കിട്ടാൻ സ്നേഹ ചെയ്ത ചില കാര്യങ്ങളെ കുറിച്ചാണ് ഫയൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യകാലത്ത് നടി സ്നേഹ കൂടുതലും അഭിനയിച്ചിരുന്നത് മലയാള സിനിമയിലായിരുന്നുവെന്നും.
സ്നേഹ പലപ്പോഴും നൈറ്റ് പാർട്ടികളിൽ പോയി സിനിമാ ഓഫറുകൾ സംഘടിപ്പിക്കുമായിരുന്നുവെന്നുമാണ് രംഗനാഥൻ പറയുന്നത്. വളരെ അപ്രതീക്ഷിതമായ നടന്റെ വെളിപ്പെടുത്തൽ ആരാധകരേയും അമ്പരപ്പിച്ചു. മുമ്പ് സംവിധായികയും ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യയെ കുറിച്ചും രംഗനാഥൻ നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു.
നായിക റോളിലും സഹനായിക റോളിലും അഭിനയം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്നേഹ അവസാനമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമ ക്രിസ്റ്റഫറാണ്. മമ്മൂട്ടിയുടെ ഭാര്യ വേഷമായിരുന്നു സ്നേഹ ചെയ്തത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫർ മമ്മൂട്ടിക്കൊപ്പമുള്ള നടിയുടെ അഞ്ചാമത്തെ ചിത്രവും ബി.ഉണ്ണികൃഷ്ണനൊപ്പമുള്ള രണ്ടാമത്തെ ചിത്രവുമായിരുന്നു.
തന്നെ പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമെ ചെയ്യാനായി തെരഞ്ഞെടുക്കാറുള്ളുവെന്ന് പറഞ്ഞ സ്‌നേഹ മികച്ച ഒരു വര്‍ക്കിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. നാൽപ്പത്തിയൊന്നുകാരിയായ സ്നേഹ ജനിച്ചത് മഹാരാഷ്ട്രയിലാണ്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ശേഷവും സ്നേഹ തന്റെ സൗന്ദര്യം നിലനിർത്തുന്നത് ആരാധകർക്കും അത്ഭുതമാണ്.