EntertainmentKeralaNews

കണ്ണൂരെ മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകളെ ഇരുത്തുന്നത് അടുക്കള ഭാഗത്ത്, ഇപ്പോഴും അങ്ങനെ: നിഖില വിമല്‍

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. ബാലതാരമായിട്ട് സിനിമയിലെത്തിയ നിഖില പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ നിഖില ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. കണ്ണൂര്‍ സ്വദേശിയായ നിഖിലയുടെ അഭിമുഖങ്ങളും നിലപാടുകളുമൊക്കെ ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ കണ്ണൂരിലെ കല്യാണങ്ങളെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സിനിമയായ അയല്‍വാശിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില സംസാരിച്ചത്.

Nikhila Vimal

തന്റെ നാട്ടിലെ മുസ് ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയുണ്ടെന്നാണ് നിഖില പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്. അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് നിഖി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്” എന്നാണ് നിഖില പറയുന്നത്.

ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും നിഖില പറയുന്നു. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുന്ന രീതിയാണുള്ളതെന്നും താരം പറയുന്നു. അതുപോലെ ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരാണെന്നും നിഖില പറയുന്നു.

അവര്‍ എപ്പോള്‍ വന്നാലും ഭയങ്കരമായിട്ട് സല്‍ക്കരിക്കുകയൊക്കെ വേണമെന്നാണെന്നും താരം പറയുന്നു. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക. ഇതൊക്കെയാണ് നാട്ടിലെ കല്യാണമെന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നതെന്നും നിഖില പറയുന്നു.

Nikhila Vimal

നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നിഖില വിമല്‍, ലിജോ മോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൊത്ത് ആണ് നിഖിലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയല്‍വാശിയ്ക്ക് പിന്നാലെ താരം എന്ന ചിത്രവും നിഖിലയുടേതായി അണിയറയിലുണ്ട്. മാരി സെല്‍വരാജ് ഒരുക്കുന്ന തമിഴ് ചിത്രത്തിലും നിഖില അഭിനയിക്കുന്നുണ്ട്.

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലയുടെ അരങ്ങേറ്റം. പിന്നീട് ലവ് 24x 7 എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. ചിത്രത്തിലെ നിഖിലയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെട്രിവേല്‍ എന്ന ചിത്രത്തിലൂടെ നിഖില തമിഴിലും അരങ്ങേറി. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര, ദ പ്രീസ്റ്റ്, ജോ ആന്റ് ജോ തുടങ്ങിയ സിനിമകളുടെ ഭാഗമാകാന്‍ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker