News
പിതാവ് ഒരു മാസം പ്രായമായ കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റു!
ഹൈദരാബാദ്: ഒരു മാസം പ്രായമായ കുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്ക് വിറ്റു. ഹൈദരാബാദിലാണ് സംഭവം. തെരുവില്‍ താമസിക്കുന്ന യുവാവാണ് കുഞ്ഞിനെ പണത്തിനായി മറ്റൊരു ദമ്പതികള്‍ക്ക് വിറ്റത്. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തി.
ഒരാഴ്ച്ച മുമ്പാണ് കുഞ്ഞിനെ നല്‍കിയാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മാതാപിതാക്കളെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.
ഭിക്ഷയെടുത്താണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ദമ്പതികള്‍ കുഞ്ഞിനെ വിലക്കു വാങ്ങാനായി സമീപിച്ചത്. എഴുപതിനായിരം രൂപ വാഗ്ദാനം ചെയ്തതോടെ കുഞ്ഞിനെ നല്‍കാന്‍ അച്ഛന്‍ സമ്മതിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News