പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്. എന്‍ഐഎയുടെ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. അലന്‍ ഷുഹൈബിന് ജാമ്യത്തില്‍ തുടരാം. പ്രായം പരിഗണിച്ചാണ് തീരുമാനം. ഒരുവര്‍ഷത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 നായിരുന്നു ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്

സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ജനുവരിയില്‍ അലന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവരെ കോഴിക്കോട് സിറ്റി പൊലീസ് അഅറസ്റ്റുചെയ്തത്. കേസില്‍ യു.എ.പി.എ. ചുമത്തിയത് വിവാദമായെങ്കിലും വിട്ടുവീഴ്ചയില്ലാതെ പൊലീസ് മുന്നോട്ടുപോയി. ഇരുവരുടെയും സിപിഎം കുടുംബങ്ങളെന്നതും പരിഗണിച്ച് പാര്‍ട്ടി ഇടപെട്ടെങ്കിലും പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ നേതാക്കള്‍ പ്രതിരോധത്തിലായി, യുഎപിഎ നിലനിര്‍ത്തുമെന്ന് ഉറപ്പായി. ഇതോടെ ദേശീയ അന്വേഷണ ഏജന്‍സിയും രംഗത്തെത്തി കേസ് ഏറ്റെടുക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News