ഓട്ടോ ഡ്രൈവറായ യുവാവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍

പയ്യന്നൂര്‍: ഓട്ടോ ഡ്രൈവറായ യുവാവിന്റെ മൃതദേഹം ഏഴിമല റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് പള്ളിക്കത്തോടിന് സമീപത്തെ എം.സി. അന്‍വറിന്റെ (27) മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

റെയില്‍വേ ഗേറ്റിന് സമീപത്തെ പ്ലാറ്റ്ഫോമിനരികിലെ ട്രാക്കിലാണ് മൃതദേഹം കിടന്നിരുന്നത്. വഴിയാത്രികരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് വിവരം പോലീസില്‍ അറിയിച്ചു. പയ്യന്നൂര്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

വടക്കുമ്പാട്ടെ ഓട്ടോ ഡ്രൈവറായ ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റെയില്‍വേ ഗേറ്റിനരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുവര്‍ഷം മുമ്പായിരുന്നു മരിച്ച യുവാവിന്റെ വിവാഹം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News