KeralaNews

അനില്‍ പനച്ചൂരാന്റെ മരണത്തിലെ ദുരൂഹത; പ്രാഥമിക നിഗമനം ഇങ്ങനെ

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വിശദമായ റിപ്പോര്‍ട്ട് പോലീസിന് വരും ദിവസങ്ങളില്‍ ലഭിക്കും.

ഞായറാഴ്ചയാണ് അനില്‍ പനച്ചൂരാന്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. കോവിഡ് ബാധിതനായിരുന്നു. പിന്നീട് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കി.

ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനിലിന് ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker