EntertainmentNews
യുവനടി അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ അധികൃതര്‍
സൗത്ത് കൊറിയന്‍ നടിയായ സോങ് യൂ ജുങ് (26) അന്തരിച്ചു. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെന്നും പ്രമുഖ ആര്‍ട്ടിസ്റ്റ് ഏജന്‍സിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു.
2013 ല്‍ ഒരു സൗന്ദര്യ വര്‍ധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു സോങ് യൂ ജുങ് രംഗത്തെത്തിയത്. തുടര്‍ന്ന് ഗോള്‍ഡന്‍ റെയിന്‍ബോ എന്ന ടിവി ഡ്രാമയില്‍ വേഷമിട്ടു. തുടര്‍ന്ന് നിരവധി സീരിയലുകളിലും താരം വേഷമിട്ടിരുന്നു.
മേക്ക് യുവര്‍ വിഷ്, സ്‌കൂള്‍ 2017 എന്നിവയില്‍ പ്രധാന വേഷമാണ് നടി അവതരിപ്പിച്ചത്. അവസാനം വേഷമിട്ടത് 2019 ല്‍ പുറത്തിറങ്ങിയ ഡിയാന മൈ നെയിം എന്ന സീരിയലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News