News
ഓണ്‍ലൈന്‍ റമ്മി; അജു വര്‍ഗീസിനും തമന്നയ്ക്കും കോഹ്ലിയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. കൂടാതെ പല സ്ഥലങ്ങളിലായി ഇതേ തുടര്‍ന്ന് ആത്മഹത്യ നടന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News