24.8 C
Kottayam
Friday, June 5, 2026

നമ്പര്‍ സേവ് ചെയ്യാതെയും വാട്‌സ്ആപ്പ് കോള്‍ വിളിക്കാം; പുത്തന്‍ അപ്‌ഡേറ്റ് ഐഒഎസിലേക്കും

Must read

മുംബൈ: വാട്‌സ്ആപ്പ് കോളില്‍ വമ്പന്‍ ഫീച്ചര്‍ മെറ്റ അവതരിപ്പിക്കുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനാകുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ തന്നെ ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമാകും. 

മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിനൊരു പരിഹാസം ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇതിനകം വന്നു. കോള്‍ ഇന്‍റര്‍ഫേസില്‍ കയറി “Call a number” എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നമ്പര്‍ നല്‍കിയാല്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ ആവാം. എന്നാല്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായി ‘ഇന്‍-ആപ്പ് കോള്‍ ഡയലര്‍’ ഫീച്ചറിന്‍റെ പരീക്ഷണം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ആരംഭിച്ചു എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 

- Advertisement -

ഇന്‍-ആപ്പ് കോള്‍ ഡയലര്‍ എന്ന പുതിയ ഫീച്ചര്‍ വരുന്നതോടെ കോള്‍ ഇന്‍റര്‍ഫേസിലെ എന്‍ട്രി പോയിന്‍റില്‍ നിന്ന് വിളിക്കേണ്ടയാളെ നേരിട്ട് തിരഞ്ഞെടുക്കാനാകും. ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാനാകുമെന്നതാണ് പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേക. ഇങ്ങനെ നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിന്‍റെ നമ്പര്‍ ആണെങ്കില്‍ നീല ടിക് മാര്‍ക് ദൃശ്യമാകും. ഇത് സുരക്ഷ വര്‍ധിപ്പിക്കുന്ന ഫീച്ചറാണ്. 

- Advertisement -

വാട്‌സ്ആപ്പിന്‍റെ ഐഒഎസ് 24.25.10.76 ബീറ്റ വേര്‍ഷനിലാണ് ഇന്‍-ആപ്പ് കോള്‍ ഡയലര്‍ സൗകര്യം പരീക്ഷിക്കുന്നത്. യൂസര്‍ എക്‌സ്‌പീരിയന്‍സ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അടുത്തിടെ വീഡിയോ കോള്‍ ഇന്‍റര്‍ഫേസില്‍ വാട്‌സ്ആപ്പ് ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. വാട്‌സ്ആപ്പ് കോള്‍ വീഡിയോ നിലവാരം വര്‍ധിപ്പിച്ചതാണ് ഇതിലൊന്ന്. ഇതോടെ ഉയര്‍ന്ന വീഡിയോ ക്വാളിറ്റി കോളില്‍ ലഭ്യമാകും. മറ്റ് ചില അപ്‌ഡേറ്റുകളും വീഡിയോ കോള്‍ ഇന്‍റര്‍ഫേസില്‍ വരുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week