28.9 C
Kottayam
Sunday, June 14, 2026

സോളാര്‍ കേസുകള്‍ സി.ബി.ഐ ഉടന്‍ ഏറ്റെടുക്കില്ല; തീരുമാനം നിയമോപദേശം ലഭിച്ച ശേഷം

Must read

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ ഉടന്‍ എറ്റെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്‌സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം. സോളാര്‍ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം സിബിഐ പരിശോധിക്കും.

സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിബിഐക്ക് കൈമാറി. പരാതിക്കാരിയുടെ ആവശ്യം ആണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ മാനുവല്‍ പ്രകാരം യുക്തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായ നിഗമനം കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് വിജ്ഞാപനം പറയുന്നില്ല.

സംസ്ഥാനാന്തര ബന്ധം ഉള്ളവര്‍ കേസിന്റെ ഭാഗമാണെന്ന് ഇതുവരെ കേസ് അന്വേഷിച്ച എജന്‍സികളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനായുള്ള സിബിഐ തിരുമാനം. ഏതെങ്കിലും കേസുകള്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കൈമാറിയത് എന്ന സംശയം ഉണ്ടായാല്‍ കേസിന്റെ ഉള്ളടക്കം പ്രാഥമിക പരിശോധന നടത്തി സിബിഐ ബോധ്യപ്പെട്ടിരിക്കണം എന്ന് സുപ്രിംകോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

ലഭിക്കുന്ന നിയമോപദേശം അനുകൂലമാണെങ്കില്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കൂ എന്ന് വിശ്വസ്തരായ ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമോപദേശം പ്രതികൂലമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദികരണം സിബിഐ ആരായും. ഇതും ത്യപ്തികരമല്ലെങ്കില്‍ കേസ് സിബിഐ എറ്റെടുക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week