കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്ലിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News