28.5 C
Kottayam
Sunday, June 14, 2026

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Must read

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് സമീപവാസികളടക്കമെത്തി പന്തീരാങ്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹമുണ്ടായിരുന്നത്. അടിവസ്ത്രംമാത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമായി പോലീസ് പറയുന്നത്. പ്രവാസിയായ ഷവാദ് അൻവർ അവധിക്ക്‌ നാട്ടിൽ വന്നതാണ്. പിതാവ് : പരേതനായ അൻവർ സാദത്ത്. മാതാവ്: റൗഫിയ. സഹോദരൻ: മിൻഹാജ്.

- Advertisement -

17 വയസ്സുള്ള പെൺകുട്ടിയും ഉമ്മയും സഹോദരനും മാത്രമാണ് പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് പെൺകുട്ടിമാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയടങ്ങുന്ന കുടുംബം നാല് മാസത്തോളമായി ഇവിടെ താമസിച്ചുവരുകയാണെന്ന് സമീപവാസികൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

വൈദ്യപരിശോധനാ ഫലത്തിൽ പുരുഷന്‍ പീഡിപ്പിച്ച ലക്ഷണമില്ല; പോക്‌സോ കേസില്‍ പിതാവിനെ കുടുക്കിയത് സ്വവര്‍ഗ്ഗാനുരാഗിയായ സ്‌നേഹ മെര്‍ലിനോ ? കൗണ്‍സിലിംഗില്‍ സത്യം തുറന്നുപറഞ്ഞ് 16-കാരി; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും ദുരൂഹത ?

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിതാവ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ സ്‌നേഹ മെര്‍ലിന്‍ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട്...

അശ്രദ്ധമായ ഓട്ടത്തിൽ രോഹിത് റണ്ണൗട്ട്, കട്ടക്കലിപ്പ്, ഗില്ലിന്റെ മുഖത്തുനോക്കാതെ മടക്കം

ധർമശാല: ഇന്ത്യ - അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ നാടകീയമായി ഇന്ത്യൻ ഓപ്പണറും സീനിയർ താരവുമായ രോഹിത് ശർമയുടെ പുറത്താകൽ. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസ്...

താൻ സ്വവർഗാനുരാഗി ? ഗോസിപ്പുകളിൽ വിശദീകരണവുമായി നടി മൗനി റോയ്

മുംബൈ: മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

Popular this week