പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധം,സൈക്കിളിൽ വോട്ടു ചെയ്യാനെത്തി നടൻ വിജയ്

ചെന്നൈ:തമിഴ്നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

വിജയ് യെ കണ്ടതോടെ ആരാധകർ അദ്ദേഹത്തിന്റെ പിന്നാലെ യാത്ര ചെയ്യുവാൻ തുടങ്ങി. പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സൈക്കിളിൽ യാത്ര ചെയ്യുന്ന വിജയ്യുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് തമിഴ്‌നാട്ടിലെ 80,000 ബൂത്തുകളിൽ പോളിങ് ആരംഭിച്ചത്. ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് ബാധയുള്ളവർക്ക് വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. നടൻ രജനികാന്ത് സൂര്യ കാർത്തി അജിത് എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്യുവാൻ എത്തിയിരുന്നു.