23.5 C
Kottayam
Saturday, October 12, 2024

വിസ്താരം അനിശ്ചിതമായി നീളുമ്പോള്‍ വിചാരണ കോടതി ഇടപെടാത്തത് നിർഭാഗ്യകരമെന്ന് സുപ്രീം കോടതി;പൾസർ സുനി കാൽ ലക്ഷം പിഴ അടയ്ക്കണം

Must read

ന്യൂഡല്‍ഹി : നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതിയില്‍ നടക്കുന്ന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസത്തോളം വിസ്തരിച്ച് വിചാരണ നടപടികള്‍ നീട്ടിക്കൊണ്ട്‌ പോയപ്പോള്‍ വിചാരണ കോടതി ഇടപെടാത്തത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് എന്ത് തരം വിചാരണയാണ് വിചാരണ കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു.

നടിയെ അക്രമിച്ച കേസിലെ വിചാരണ സമീപകാലത്തൊന്നും തീരാന്‍ സാധ്യത ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 260 ലധികം സാക്ഷികളാണ് ഈ കേസില്‍ ഉള്ളത്. നിലവില്‍ പ്രോസിക്യുഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

എന്നാല്‍ പ്രതികള്‍ ഹാജരാക്കുന്ന സാക്ഷികളുടെ വിസ്താരം ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. ഒപ്പം വിചാരണ കോടതി ജഡ്ജിക്ക് പ്രതികളില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഉള്‍പ്പടെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് നടപടികള്‍ ബാക്കിയുണ്ട്. ഇതൊക്കെ പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടി വരുമെന്നാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയത്.

സുപ്രീംകോടതി ഉത്തരവോടെ ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനിക്ക് ഒരാഴ്ച്ചക്കുള്ളില്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരാന്‍ വഴിയൊരുങ്ങി. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.പരമേശ്വര്‍, അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ് മോഹന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഇറക്കിയത് മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെയാണ്. രാജ്യത്തെ പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളാണ് രഞ്ജിത്ത് കുമാര്‍. എന്നാല്‍ വിചാരണ അനന്തമായി നീണ്ടു പോകുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രഞ്ജിത്ത് കുമാറിന്റെ പ്രതിരോധം ഫലം കണ്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം വിസ്തരിച്ച് വിചാരണ നടപടി നീട്ടി കൊണ്ടുപോകുമ്പോള്‍ ഒരു തവണ പോലും പ്രോസിക്യുഷന്‍ വിചാരണ കോടതിയില്‍ എതിര്‍ത്തില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് കോടതി ആരാഞ്ഞപ്പോള്‍ വിചാരണ നീട്ടുന്നത് പ്രോസിക്യുഷന്‍ അല്ലെന്നും, ദിലീപിന്റെ അഭിഭാഷകരാണെന്നും ആയിരുന്നു രഞ്ജിത്ത് കുമാറിന്റെ മറുപടി.

പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ജാമ്യ വ്യവസ്ഥ വയ്ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതിക്ക് മുന്നില്‍ ഉന്നയിക്കാന്‍ ആയിരുന്നു ജസ്റ്റിസ് മാരായ അഭയ് എസ് ഓക, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.കേസിലെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സമയ ക്രമം നിര്‍ദേശിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ആവര്‍ത്തിച്ച് ജാമ്യ അപേക്ഷ ഫയല്‍ ചെയ്തതിന് ഹൈക്കോടതി ഇട്ട പിഴയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. പിഴയോട് തങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെങ്കിലും ഹൈക്കോടതി ഉത്തരവിട്ടത് പോലെ കാല്‍ ലക്ഷം രൂപ പള്‍സര്‍ സുനി അടയ്ക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഈ തുക ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് ആണ് ലഭിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പിഴ ഒഴിവാക്കണം എന്ന് സുനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെന്നൈ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ ∙ ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന്...

‘കരിക്ക് കച്ചവടം ചെയ്തിരുന്നയാള്‍ക്ക്‌ വൻ ശമ്പളം ഓഫർ’; വിയറ്റ്നാമിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍

ഇടുക്കി: കരിക്ക് കച്ചവടം ചെയ്തിരുന്നയാളെ വൻ ശമ്പളം ഓഫർ ചെയ്ത് വിയറ്റ്നാമിലേയ്ക്ക് കടത്തി രണ്ടു ലക്ഷം തട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. വിയറ്റ്‌നാമില്‍ വന്‍ ശമ്പളത്തില്‍ ജാേലി വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് നടത്തിയ...

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ...

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ...

Popular this week