ആരാണ് പാർവ്വതി..! ഷമ്മി തിലകന്റെ പോസ്റ്റ് വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫെമിനിച്ചി വിളികള്‍ക്ക് വിധേയയായ താരമാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ സൈബര്‍ ലോകത്ത് പലപ്പോഴും പാര്‍വ്വതിയ്ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ തന്റെ നിപാടുകളില്‍ ഉറച്ചുനിന്ന് അത് ഉറക്കെ പറയുന്ന പാര്‍വ്വതിയെ അഭിനന്ദിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വ്വതി തന്റെ നിലപാട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷമ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍വ്വതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ചോദ്യം :- ആരാണ്_പാര്‍വ്വതി..!
ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!
feeling cool. എന്നാണ് ഷമ്മി കുറിച്ചത്. ഇതോടെ പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നു.
അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാത്തതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതികരണവുമായി പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് നടി രചന രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, സിദ്ധിഖ് എന്നിവര്‍ക്കൊപ്പം ഹണി റോസും രചനയും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു രചന പ്രതികരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതും ചര്‍ച്ചയായതോടെ രചനയെ തള്ളിയും ആളുകള്‍ രംഗത്തെത്തി. അതിനിടെ രചന കുറിച്ച മറുപടിയായിരുന്നു ‘ആരാണ് ഈ പാര്‍വ്വതി’.