പരിഗണിച്ചത് വിമുക്ത ഭടനെന്ന രീതിയില്‍ മാത്രം,മേജര്‍ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

കോഴിക്കോട്: മേജര്‍ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വ്യക്തിപരമായി അധിക്ഷേപിച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനെ സന്ദീപ് വാര്യര്‍ പരിഹസിച്ചു.

വിമുക്ത ഭടനെന്ന നിലയില്‍ മാത്രമാണ് ബിജെപി മേജര്‍ രവിയെ പരിഗണിച്ചിരുന്നത്. മേജര്‍ രവി ബിജെപി അംഗമായിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മുഖ്യാതിഥിയായി മേജര്‍ രവി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മേജര്‍ രവിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മേജര്‍ രവി നേരത്തേ രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കുമെന്നുമായിരുന്നു മേജര്‍ രവിയുടെ വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News