സര്‍ക്കാരിനെ വിമര്‍ശിച്ച് മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച് ചെന്നിത്തലക്കൊപ്പം വേദി പങ്കിട്ടു. ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ആലുവയില്‍ വെച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മുല്ലപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നുമേജര്‍ രവി പിന്നീട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News