വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം:രണ്ട് ദിവസത്തിനിടെ ആറ് അധ്യാപികമാർ അറസ്റ്റിൽ
ന്യൂയോർക്ക്: വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസിനെ തുടർന്ന് അമേരിക്കയിൽ ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനിടയിലാണ് ആറ് അധ്യാപികമാർ അറസ്റ്റിലായത്. ഡാൻവില്ലിലെ എലൻ ഷെൽ (38) എന്ന അധ്യാപികക്കെതിരെ മൂന്നാം ഡിഗ്രി ബലാത്സംഗ കുറ്റം ചുമത്തി. 16 വയസുള്ള രണ്ട് ആൺകുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ഷെല്ലിനെതിരെ ചുമത്തിയ കുറ്റം. വ്യാഴാഴ്ച ഇവരെ ഗരാർഡ് കൗണ്ടി ജില്ലാ കോടതിയിൽ ഹാജരാക്കി.
ഷെൽ വുഡ്‌ലോൺ എലിമെന്ററി സ്‌കൂളിൽ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു എലൻ ഷെൽ. മുമ്പ് ലങ്കാസ്റ്റർ എലിമെന്ററി സ്‌കൂളിൽ ജോലി ചെയ്തിരുന്നു.
അറസ്റ്റിനെക്കുറിച്ച് ബോയിൽ കൗണ്ടി സ്കൂൾ അധികൃതർ മാതാപിതാക്കൾക്ക് കത്തയച്ചതായി ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. പിന്നാലെ അധ്യാപികയെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആറോളം കേസുകളാണ് പുറത്തുവന്നത്. അർക്കൻസാസ് അധ്യാപിക ഹെതർ ഹെയർ(32), ഒരു ഫസ്റ്റ്-ഡിഗ്രി ക്രിമിനൽ ബലാത്സംഗം കുറ്റം നേരിടുകയാണ്. ഒരു കൗമാര വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണ് കേസെന്ന് അർക്കൻസാസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒക്‌ലഹോമയിൽ നിന്നുള്ള 26 കാരിയായ എമിലി ഹാൻകോക്ക് എന്ന അധ്യാപികയെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലിങ്കൺ കൗണ്ടിയിലെ അധ്യാപികയ്ക്ക് 15 വയസ്സുള്ള വിദ്യാർത്ഥിയുമായിട്ടായിരുന്നു ബന്ധം.
ഇവർക്കെതിരെയും കേസെടുത്തു. അധ്യാപിക എമ്മ ഡെലാനി ഹാൻകോക്ക് വെൽസ്റ്റൺ പബ്ലിക് സ്‌കൂളിൽ ജോലി ചെയ്തിരുന്ന സ്‌കൂൾ കെട്ടിടത്തിനുള്ളിലായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നതെന്ന് കോടതി രേഖകൾ പറയുന്നു. സ്‌നാപ്ചാറ്റിലും ഇവർ ആശയവിനിമയം നടത്തി.
അയോവയിലെ ഡെസ് മോയിൻസിലെ ഒരു കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റൻ ഗാന്റ് (36) അറസ്റ്റിലായി. കൗമാര വിദ്യാർഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് വെള്ളിയാഴ്ച ഇവർക്കെതിരെയും കേസെടുത്തു.
ജെയിംസ് മാഡിസൺ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്‌മണ്ട് (33) വിദ്യാർത്ഥിയെ നിരവധി മാസങ്ങളായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസി പറഞ്ഞു. ഇവർ ജാവലിൻ പരിശീലനം നൽകിയ 17കാരനെ ലൈംഗികമായി ഉപയോഗിച്ചതായും കേസുണ്ട്.
നോർത്താംപ്ടൺ ഏരിയ ഹൈസ്‌കൂളിൽ അത്ലറ്റായ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് 26 കാരിയായ ഹന്ന മാർത്ത് അറസ്റ്റിലായത്.