24.1 C
Kottayam
Sunday, June 7, 2026

ചൂടിൽ വെന്തുരുകി കേരളം, വേനൽ മഴയിൽ 38 ശതമാനത്തിന്റെ കുറവ്

Must read

തിരുവനന്തപുരം: കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ, വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും.

മാർച്ച് ഒന്നിന് തുടങ്ങിയ വേനൽക്കാലം, ഒന്നരമാസം പിന്നിടുമ്പോൾ കേരളത്തിന് 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വേനൽക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസർകോട്, കണ്ണൂർ ജില്ലകളിൽ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്.

തൃശ്ശൂരിൽ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിൽ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയിൽ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ സാധാരണ മഴ കിട്ടി.

- Advertisement -

ഏപ്രിൽ ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 60 ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് കാര്യമായ മഴ കിട്ടിയതുമില്ല. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും , കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ്
കഴിഞ്ഞയാഴ്ച കേരളത്തിൽ വൻ ചൂട് അനുഭവപ്പെടാൻ ഇടയാക്കിയത്.

- Advertisement -

ഈർപ്പമേറിയ കാറ്റ് കടന്നുവരാനുള്ള അന്തരീക്ഷം
ഒരുങ്ങിയതോടെ ഈ ദിവസങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടാകും. ഇന്നലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെവിടെയും നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നില്ല.

മാനുവൽ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ പാലക്കാടാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38. 2 ഡിഗ്രി സെൽഷ്യസ്. ഇനി ഒറ്റപ്പെട്ട മഴ കിട്ടി തുടങ്ങും. അടുത്തയാഴ്ചയോടെ മഴ മെച്ചപ്പെടാനാണ് സാധ്യത. മെയ് മാസം നല്ല മഴ കിട്ടുമെന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week