എന്നെ പലരും സ്‌നേഹിച്ച് വഞ്ചിച്ചു, സെറ്റില്‍ വെച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി ശരണ്യ
നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെയാണ് ശരണ്യ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളിലും താരം അഭിനയ മികവ് തെളിയിച്ചു.
ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കു പുറമെ മലയാള സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. എന്നാല്‍ താന്‍ ആദ്യമായി മലയാള സിനിമയിലേക്ക് അവസരങ്ങള്‍ തേടിയ സമയങ്ങളില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ശരണ്യ ഇപ്പോള്‍.
തന്നോട് ഓരോ സിനിമയുടെ കഥയും അതിലേ തന്റെ കഥാപാത്രത്തെ കുറിച്ചും വീട്ടില്‍ വന്നു പറയുമ്പോള്‍ ഒന്നും അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേറൊന്നുമാണ് പലപ്പോഴും ലഭിച്ചിട്ടുള്ളത്. സൈറ്റില്‍ നിന്ന് പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പലരും നുണ പറഞ്ഞു ചതിച്ചപ്പോള്‍ അഭിനയത്തോടുള്ള ആത്മാര്‍ത്ഥത കാരണം ഒന്നും മിണ്ടാതെ വര്‍ക്ക് പൂര്‍ത്തിയാക്കിയെന്നും ശരണ്യ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നോ പറയണ്ട അവസരങ്ങളില്‍ തനിക്ക് നോ പറയാന്‍ കഴിയാറുണ്ടെന്നും ശരണ്യ ആനന്ദ് വ്യക്തമാക്കുന്നു.
മലയാളിയായ ശരണ്യയുടെ സ്വദേശം പത്തനംതിട്ട ജില്ലയിലെ അടൂര്‍ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസുവരെ പഠിച്ചതും ഗുജറാത്തിലാണ്. പിന്നീട് എടത്വ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ബിഎസ്സി നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കി. അച്ഛന്‍ ആനന്ദ് ഗുജറാത്തില്‍ ബിസിനസായിരുന്നു. അമ്മ സുജാത സഹോദരി ദിവ്യ. ശരണ്യ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ മഹീന്ദ്ര സ്‌കോര്‍പ്പിയയുടെ പരസ്യത്തില്‍ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പരസ്യചിത്രങ്ങളില്‍ മോഡലായി. തുടര്‍ന്ന് നിരവധി പരസ്യചിത്രങ്ങള്‍ക്ക് മോഡലായി. മാധുരി ദീക്ഷിത്ത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്.