30.3 C
Kottayam
Friday, June 19, 2026

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസിൽ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.

ഇതൊരു അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതികൊണ്ട് സ്വകാര്യ ബസുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്തെങ്കിലും തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

- Advertisement -

‘ഇതൊരു അഭിമാന നിമിഷം. അധികാരത്തിലെത്തി ഒരു മാസം തികയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയാണ്. ഇത് സ്ത്രീകൾക്ക് നൽകുന്ന ഒരു ഔദാര്യമായി കാണുന്നില്ല. ഇത് സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും എന്ന് കരുതുന്നു. സർക്കാർ 800 കോടി രൂപ ചിലവാക്കുകയാണ്. അല്ലാതെ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുകയല്ല’- ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രൈവറ്റ് ബസുകാർക്ക് ആശങ്ക ഉണ്ടാകും. നിങ്ങളും പബ്ലിക് സർവീസ് ആണ് നടത്തുന്നത് എന്ന് ഓർക്കുക. സ്വകാര്യമേഖലയ്ക്ക് ഈ പദ്ധതി കൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സർക്കാർ ഉടൻ നടത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.

- Advertisement -

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജ്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കാണ് തുടക്കമായത്. തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര. ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. തിരിച്ചറിയൽ കാർഡ് ആവശ്യമില്ല. കണ്ടക്ടറിൽ നിന്ന് ‘പ്രിയദർശിനി’ ടിക്കറ്റ് വാങ്ങണം. ഓർഡിനറി,സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി,ടൗൺ ടു ടൗൺ, ഫെയർ‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിൽ സൗജന്യം ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

Popular this week