ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണന്റെ പ്രിയ രാധയായി നടി അനുശ്രീ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഇത്തവണ കണ്ണന്റെ പ്രിയ രാധയായി നടി അനുശ്രീ. ‘രാധാമാധവം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീല ദാവണിയുടുത്ത് ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പ്രണയം നിറയുന്നതാണ്.

എല്ലാ വര്‍ഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും അനുശ്രീ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഘോഷയാത്രയില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

പിന്നാലെ താരത്തിന് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. സംഘിയാണെന്നും ആര്‍.എസ്.എസ്‌കാരിയെന്നും മുദ്രകുത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും താരത്തെ അവഹേളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. ഇതോടെ താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ലെന്ന വിശദീകരണവുമായി അനുശ്രീ രംഗത്തെത്തിയിരുന്നു.

കുഞ്ഞു നാള്‍ മുതലേ ഘോഷയാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും ഭാരതാംബയുടെ വേഷം കെട്ടിയതില്‍ ആരും രാഷ്ട്രീയം കാണരുതെന്നും അഭ്യര്‍ത്ഥിച്ച് അനുശ്രീ രംഗത്തെത്തിയിരുന്നു. തന്റെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളും കൊവിഡ് ലോക്ഡൗണിനിടെ അനുശ്രീ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

രാധാ മാധവം….

A post shared by Anusree (@anusree_luv) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News